spot_imgspot_imgspot_img

തന്നെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മകൾ വെടിവച്ചുകൊന്നു

Date:

ലാഹോര്‍: മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മകൾ വെടിവച്ചുകൊന്നു. പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു മകള്‍ വെടിവച്ച് വീഴ്ത്തിയത്. പിതാവ് ഉറങ്ങി കിടന്ന തക്കം നോക്കിയായിരുന്നു കൊലപാതകം. സംഭവം നടന്നത് പഞ്ചാബ് പ്രവിശ്യയായ ലാഹോർ ഗുജ്ജർപ്പുരയിലാണ്. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. കഴിഞ്ഞ മൂന്നുമാസം നരകതുല്യ ജീവിതമായിരുന്നു. പിതാവിനെ താൻ കൊന്നുവെന്നാണ് 14 കാരിയായ പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

എന്നാൽ സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. തയ്യല്‍ തൊഴിലാളിയാണ് കൊല്ലപ്പെട്ട പിതാവ്. വെടിയേറ്റു വീണ ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp