spot_imgspot_imgspot_img

പങ്കാളിത്ത പെൻഷൻ; ജോയിന്റ് കൗൺസിൽ പണിമുടക്കിലേക്ക്

Date:

കഴക്കൂട്ടം: പെൻഷൻ സമ്പ്രദായത്തെ അട്ടിമറിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പോരാട്ടങ്ങളിലേക്ക് നീങ്ങാൻ ജീവനക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി. വേണു. ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവ്വീസിൽ തസ്തികൾ ഇല്ലാതാക്കുന്നതിനും കരാർവൽക്കരിക്കുന്നതിനും സംഘടിത ശ്രമങ്ങളാണ് കോർപ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, അഴിമതിക്കെതിരെ ജനങ്ങളും, ജീവനക്കാരും ഒന്നിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ഡിസംബർ ഏഴു വരെ കാൽനടയായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന “സിവിൽ സർവ്വീസ് സംരക്ഷണ യാത്ര” വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

കഴക്കൂട്ടം മേഖലാ പ്രസിഡന്റ്‌ ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സുരകുമാർ മുഖ്യപ്രഭാഷണം നടത്തി. നോർത്ത് ജില്ലാ പ്രസിഡന്റ്‌ സതീഷ് കണ്ടല, നോർത്ത് ജില്ലാ കമ്മിറ്റി അംഗം എസ്.ബി സജികുമാർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എ. ഷജീർ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം ടി. ഷിബു തോമസ് നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; അല്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും; ഭീഷണിയുമായി നന്നമ്പ്ര പഞ്ചായത്ത് അംഗം

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത്...

മുംബൈ കൂട്ടമരണം; മരിച്ചവരുടെ ആന്തരികാവയവം പച്ചനിറം; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം; ജീവനനൊടുക്കിയത് തന്നെ..?

മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച...

തമിഴകം ആരു വാഴും.? വിജയ്‌യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലേക്ക്.? അണിയറയില്‍ നടക്കുന്നതെന്ത്.?

ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ...

ബംഗാളില്‍ മമതയുഗം അവസാനിച്ചു; നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; സത്യപ്രതിജ്ഞ മേയ് ഒന്‍പതിന്.? രാജി വയ്ക്കാതെ മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിച്ച് ഗവര്‍ണര്‍...
Telegram
WhatsApp