spot_imgspot_imgspot_img

തിരുവനന്തപുരത്ത് 17 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Date:

കാട്ടാക്കട: 17 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല സ്വദേശി മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് അറസ്റ്റിലായത്. 450,366 എ,354 എ (1) (എൻ),376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് അതിജീവതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ആണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകൾ ആയതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പോലീസിന് പ്രയാസമായിരുന്നു.ഇതിനാൽ ആണ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യം പോലീസിന് ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മാറനല്ലൂര്‍ എസ്.എച്ച്.ഒ അനൂപ്,എസ്.ഐ കിരണ്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp