spot_imgspot_img

തളിയൽ ക്ഷേത്രത്തിലെ വെള്ളക്കെട്ടിന് പരിഹാരം, നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മന്ത്രി വി. ശിവൻകുട്ടി

Date:

spot_img

തിരുവനന്തപുരം: “വികസനവഴിയിൽ നേമം” എന്ന ടാഗ് ലൈൻ വെറുതെ ഇട്ടതല്ലെന്നും കഴിഞ്ഞ നിയമസഭയുടെ കാലത്തെ നേമം മണ്ഡലത്തിലെ അഞ്ചു വർഷ വികസനവും ഈ നിയമസഭയുടെ കാലത്തെ രണ്ടര വർഷ വികസനവും താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം മനസിലാകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തളിയൽ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വെള്ളക്കെട്ടിനു പരിഹാരം കാണാനുള്ള നിർമാണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നേമം അക്ഷരാർത്ഥത്തിൽ വികസിക്കുകയാണ്. നിരവധി മേഖലകളിൽ പുതിയ പദ്ധതികൾ വരികയാണ്. അതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും നാം ഊന്നൽ നൽകുന്നു. റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖല സർവകാല കുതിപ്പിലാണെന്നും മന്ത്രി പറഞ്ഞു.

നേമം നിയോജകമണ്ഡലത്തിലെ തളിയൽ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് കാരണം ഒട്ടേറെ പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. ഈ ഭാഗത്തെ ബണ്ട് നിർമ്മിക്കണമെന്നതും റോഡ് ഉയർത്തണമെന്നതും തദ്ദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം പരിഗണിച്ച് ബണ്ട് നിർമ്മിക്കുന്നതിനായി 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ജലസേചന വകുപ്പിനും റോഡ് ഉയർത്തുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 39.44 ലക്ഷം രൂപയും അനുവദിക്കുകയായിരുന്നു.

പദ്ധതികൾ സമയക്രമം അനുസരിച്ച് പൂർത്തീകരിക്കാൻ വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികൾ, നാട്ടുകാർ, രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp