spot_imgspot_imgspot_img

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കാണാതായി; കത്തെഴുതിവെച്ച ശേഷം വീട് വീട്ടിറങ്ങി

Date:

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർഥിയെ കാണാതായി. കത്ത് എഴുതിവെച്ചശേഷം വീട് വീട്ടിറങ്ങിയ പതിമൂന്നുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. കാട്ടാക്കട ആനകോട് അനിശ്രീയിൽ(കൊട്ടാരം വീട്ടിൽ) അനിൽകുമാറിൻ്റെ മകൻ ഗോവിന്ദൻ (13) നെയാണ് കാണാതായത്.

പുലർച്ചെ ആണ് കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. പാൻ്റ്‌സും ഷർട്ടും ആണ് വേഷം. പുലർച്ചെ 5 30 നുള്ള ദൃശ്യങ്ങൾ ആണിത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസിൽ ആണ് കുട്ടി പഠിക്കുന്നത്.

8 എ യിലെ സുഹൃത്തിന് കളർ പെനിസിലുകൾ നൽകണമെന്നും ഞാൻ പോകുന്നുവെന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്. മാതാപിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp