spot_imgspot_imgspot_img

കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; കുഞ്ഞ് ഇറങ്ങിത്തിരിച്ചത് ഫ്ലോറിഡായിലേക്ക് പോകാൻ

Date:

കാട്ടാക്കട: കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കാട്ടാക്കടയിലേക്ക് പോയ ബസില്‍ നിന്നാണ് ഗോവിന്ദിനെ കണ്ടെത്തിയത്. കുഞ്ഞ് ഇറങ്ങിത്തിരിച്ചത് ഫ്ലോറിഡായിലേക്ക് പോകാനാണ്. അച്ഛനോട് ഫ്ലോറിഡയെ കുറിച്ച് സംസാരിച്ചിട്ടുണ്ട് .എങ്ങനെ പോകണം എന്ന് ചോദിച്ചപ്പോൾ അതിന് പാസ്പോർട്ട് വേണ്ടിവരും അങ്ങനെയൊക്കെയാണ് പോകുന്നത് എന്ന് അച്ഛൻ പറഞ്ഞിരുന്നു .അങ്ങനെ അല്ലാതെ പോകാൻ പറ്റില്ലേ? ,ഞാൻ പോയി നോക്കിയാലോ എന്നും ഇവൻ അച്ഛനോട് ചോദിച്ചു.

അങ്ങനെ ചോദിച്ചപ്പോൾ തമാശ രൂപേണ അച്ഛൻ പോയി നോക്കാൻ അന്ന് പറഞ്ഞിരുന്നു. അങ്ങനെ ആണ് കയ്യിൽ ഉണ്ടായിരുന്ന 300 രൂപയും കൊണ്ട് കുട്ടി ഫ്ലോറിഡയിലേക്ക് പോകാൻ ഇറങ്ങിയത്.

കാട്ടാക്കട വന്ന് ബാലരാമപുരത്ത് പോവുകയും അവിടുന്ന് പിന്നെ തിരിച്ചു വീണ്ടും കാട്ടാക്കടയും തുടർന്ന് നെയ്യാർ ഡാമിൽ പോയി തിരിച്ചു വരുമ്പോഴാണ് കുട്ടിയെ മറ്റൊരാൾ കാണുകയും അറിയിക്കുകയും ചെയ്തത്.

ഇന്ന് പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. കത്ത് എഴുതിവെച്ചശേഷം കുട്ടി വീട് വീട്ടിറങ്ങുകയായിരുന്നു. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകനാണ്. സംഭവം അറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ കാട്ടാക്കട പോലീസിൽ വിവരമറിയിച്ചിരുന്നു.

കള്ളിക്കാട് ചിന്താലയ സ്കൂളിൽ എട്ടാം ക്ലാസിൽ ആണ് കുട്ടി പഠിക്കുന്നത്. 8 എ യിലെ സുഹൃത്തിന് കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നുവെന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp