spot_imgspot_imgspot_img

ഉജ്ജെയിനിൽ ബലാത്സംഗത്തിനിരയായ കുട്ടിക്ക് നേരെ മുഖം തിരിച്ച നാട്ടുകാർ; സഹായിക്കാത്തവർക്കെതിരെ കേസ്

Date:

ഉജ്ജയ്ൻ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ ബലാത്സംഗത്തിനിരയായ പെണികുട്ടി സഹായം അഭ്യർഥിച്ചിട്ടും സഹായിക്കാത്തവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ്.

നിലവിൽ തിരിച്ചറിയാത്ത ഓട്ടോറിക്ഷ‍ ഡ്രൈവർക്കെതിരെയും കോസെടുത്തു. സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. അക്രമത്തിനിരയായെന്നറിഞ്ഞിട്ടും പെൺകുട്ടിയെ സഹായിക്കുകയോ പൊലീസിൽ വിവരം അറിയിക്കുകയോ ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ജയന്ത് സിങ് റാത്തോർ പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടി അലറിക്കരഞ്ഞ് ചോരയൊലിച്ച് വാതിലുകളിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്‍റെയും വാതിലിൽ മുട്ടുന്ന ദൃശങ്ങൾ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറലോകം അറിയുന്നത്.

തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ച് നടന്ന പെൺകുട്ടി ആശ്രമത്തിലെത്തുകയും അവിടെയുണ്ടായിരുന്ന പുരോഹിതനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയയെന്ന് കണ്ടെത്തി. മുറിവുകൾ ഗുരുതരമായതിനാൽ കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp