spot_imgspot_img

വൈദ്യുതി നിരക്കിലെ വർധന ഉടൻ പ്രാബല്യത്തിൽ വരില്ല; ഒക്റ്റോബർ അവസാനം വരെ നിലവിലെ നിരക്ക് തുടരും

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധന ഉണ്ടാകില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.

വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്.

നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണമെന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

എന്നാൽ നടപടി ക്രമങ്ങൾ ഇഴയുന്നതും പ്രതിഷേധങ്ങളും നിരക്ക് വർധന ഉടൻ വേണ്ടെന്ന തീരുമാനത്തില്‍ എത്തുന്നതിനു കാരണമായി.
അതിനിടെ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയില്‍ കേസുമായി പോയിരുന്നു.

കേസില്‍ സ്‌റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...

തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച്, മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച്,...

തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം....
Telegram
WhatsApp