ശാസ്താംകോട്ട: അധ്യാപകനും സംസ്കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു. 91 വയസായിരുന്നു. കാളിദാസകൃതികള്‍ സമ്പൂര്‍ണ്ണമായി മലയാളത്തിലവതരിപ്പിച്ച കവിയാണ് കുറിശ്ശേരി ഗോപാല കൃഷ്ണപിള്ള.
വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ.
കാര്‍ത്ത്യായനിയമ്മയുടെയും വിദ്വാന്‍ കുറിശ്ശേരി നാരായണപിള്ളയുടെയും നാലു മക്കളില്‍ രണ്ടാമനായി 1933 ല്‍ പന്മനയില്‍ ഗോപാലകൃഷ്ണപിള്ള ജനിച്ചു.മരണം. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി.
ഭാര്യ പരേതയായ ഇന്ദിരാദേവി. മക്കൾ. സോഹ കുറിശേരി (റിട്ട. സീനിയർ മാനേജർ എൽ ഐ സി ഓഫ് ഇന്ത്യ) , സുഭാ കുറിശേരി (റിട്ട. മാനേജർ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്) , ഹരി കുറിശേരി ( എഡിറ്റർ ന്യൂസ് അറ്റ് നെറ്റ് ) മരുമക്കൾ. ആർ. ശശികുമാർ (റിട്ട. ജോയിന്റ് റജിസ്ട്രാർ സഹകരണ വകുപ്പ് ), പരേതനായ പ്രഫ.സി.ജി രാജീവ് ഡി.ബി കോളജ് ശാസ്താംകോട്ട ), ബി.ഐ. വിദ്യാ റാണി (ഹെഡ്മിസ്ട്രസ് , എൽ പി എസ് പനപ്പെട്ടി, ശാസ്താം കോട്ട ). സംസ്കാരം ഇന്ന് രാത്രി എട്ടിന്.