spot_imgspot_img

ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്; മകൾ വീട്ടിലെത്തിയപ്പോഴാണ് അമ്മ യാത്രയായത് അറിയുന്നത്.

Date:

കഴക്കൂട്ടം: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയുടെ അഞ്ചുദിവസം പഴക്കം വരുന്ന മൃതദേഹം കിടപ്പുമുറിയിൽ. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടിൽ ജയന്തിയെ ( 70) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവർ തനിച്ചായിരുന്നു താമസം. തിരുമല താമസിക്കുന്ന മകൻ രണ്ടാഴ്ച മുമ്പ് വിദേശത്ത് നിന്ന് തിരുമല എത്തിയെങ്കിലും അമ്മയെ കാണാൻ വന്നിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഡോക്ടറായ മകളും ഡോക്ടറായ മരുമകനും തൃശൂരുമാണ് ജോലി ചെയ്യുന്നത്.

തനിച്ചു താമസിക്കുന്ന ഇവർ എപ്പോഴും  ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കും,​ സമീപവാസികളുമായി അത്ര അടുപ്പത്തിലല്ലാത്തതിനാൽ വീട്ടിൽ നടക്കുന്ന ഒരുകാര്യങ്ങളും പുറത്ത് അറിയാൻ കഴിയില്ല. അടുത്തിടെ ഇവർ ആരോടും പറയാതെ ക്ഷേത്രത്തിൽ പോയിരുന്നു. രണ്ടുദിവസമായി കാണാത്തതിനാൽ സമീപവാസിയായ ഒരാൾ വീടു കുത്തി തുറന്നിരുന്നു. ഇത് വാക്കുതർക്കത്തിനിടയായെന്നാണ് നാട്ടുകാർ പറയുന്നത്.

അതിന് ശേഷം ബന്ധുക്കൾ പോലും അങ്ങോട്ടേക്ക് പോകാറില്ല,​  ഇതിനിടെ ഇവർ തൃശൂരിലുള്ള മകളെ കാണാൻ പോകുന്നുവെന്ന് പറഞ്ഞിരുന്നു.  കഴിഞ്ഞ് 30ന് മകൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഒരുവിവരവുമില്ലാത്തതിനാൽ മകൾ ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയും ലൈറ്റ് പുറത്ത് കത്തി കിടക്കുകയായിരുന്നു

അയൽ വാസികളെ അറിയിച്ച് മംഗലപുരം  പൊലീസ് എത്തി വീട് കുത്തി തുറന്ന് നോക്കുമ്പോഴാണ് ചീഞ്ഞ നിലയിൽ മൃതദേഹം കാണുന്നത്. രാത്രിയിൽ തലയിടിച്ച് വീഴുകയോ മറ്റു അസുഖത്താൽ മരണപ്പട്ടതാകാമെന്നാണ് പൊലീസ് കരുതന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp