spot_imgspot_imgspot_img

കേരള വനിതാ കമ്മിഷന്‍ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Date:

തിരുവനന്തപുരം: ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും 2023-24 സാമ്പത്തികവര്‍ഷത്തെ മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു.

ഗവേഷണ വിഷയങ്ങള്‍, അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralawomenscommission.gov.in).

വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകള്‍ 2023 ഒക്‌ടോബര്‍ 26ന് വൈകുന്നേരം അഞ്ചിന് അകം വനിതാ കമ്മിഷന്റെ ഓഫീസില്‍ ലഭ്യമാക്കണം. ഇതിനു പുറമേ സോഫ്റ്റ് കോപ്പി ഇമെയിലും ചെയ്യണം. ഇമെയില്‍: keralawomenscommission@yahoo.co.in.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp