spot_imgspot_imgspot_img

ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കേസ്; മൊഴി മാറ്റി ഹരിദാസൻ

Date:

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കേസിൽ കുറ്റസമ്മതം നടത്തി പരാതിക്കാരനായ ഹരിദാസൻ. ഇതോടെ കേസ് മറ്റൊരു വഴിത്തിരിവിലേക്കാണ് സഞ്ചരിക്കുന്നത്. ആരോ​ഗ്യമന്ത്രിയുടെ പി.എ. അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ ഹരിദാസൻ പറയുന്നത്.

എന്നാൽ പരാതിക്കാരൻ ആദ്യം പറഞ്ഞത് ജോലി വാ​ഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസന്‍റെ കുറ്റസമ്മതം.

ഇതേ തുടർന്ന് കന്‍റോൺമെന്‍റ് പൊലീസിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരിദാസൻ നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...

എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ്...

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ...

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല

ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന്...
Telegram
WhatsApp