spot_imgspot_imgspot_img

ഹമാസിന്റെ ഇസ്രായേൽ ആക്രമണം സ്വാഭാവിക പ്രത്യാക്രമണമാണെന്ന് സാദിഖലി ഹിഹാബ് തങ്ങൾ

Date:

തിരുവനന്തപുരം:ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തെ ഒരു സ്വാഭാവിക പ്രത്യാക്രമണമായി കാണണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങൾ. ഈ പ്രശ്നത്തിൽ ലോകരാഷ്ട്ര സംഘടന അടിയന്തിരമായി ഇടപെടണമെന്നും കൂട്ടക്കൊലയിലൂടെയുള്ള മോചനമില്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ലീഗ്-സമസ്ത തർക്കത്തിൽ പിഎംഎ സലാമിനെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പിന്തുണച്ചു. തട്ടം വിവാദത്തിനുള്ള മറുപടിയാണ് പിഎംഎ സലാം പറഞ്ഞത്. സമസ്തയെ ഉദ്ദേശിച്ചല്ലെന്ന് പിഎംഎ സലാം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണ്. സലാമിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുസ്ലിം സ്ത്രീകൾ തട്ടമിടണോ വേണ്ടയോ തീരുമാനിക്കുന്നത് മുസ്ലിം സ്ത്രീകളാണ്. അത് പാരമ്പര്യമാണ്. പുരോഗമനത്തിന്റെ പേരിൽ അതിനെ വിമർശിക്കാൻ ആർക്കും അധികാരമില്ല. അതിനെ മുസ്ലിം ലീഗ് കൗണ്ടർ ചെയ്തതാണ്. ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സലാം പാർട്ടിയോട് പറഞ്ഞു. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചില്ല താന്‍ സംസാരിച്ചതെന്നും സലാം പറഞ്ഞു. സമസ്തയുടെ നേതാക്കൾ ആരും ഇക്കാര്യത്തിൽ മുസ്ലിം ലീഗിനെ സമീപിക്കുകയോ, വിമർശിക്കുകയോ ചെയ്തിട്ടില്ല. ഖുദ്സിന്റെ മോചനമാണ് വിഷയമെന്ന് പലസ്തീൻ ഇസ്രയേൽ യുദ്ധത്തിൽ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp