spot_imgspot_imgspot_img

തുമ്പ സെന്റ് സേവ്യേഴ്സിൽ യുദ്ധവിരുദ്ധ വാരാചരണം

Date:

തിരുവനന്തപുരം: ‘ യുദ്ധമല്ല സമാധാനമാണ് വേണ്ടത്’ എന്ന ആഹ്വാനത്തോടെ, പലസ്തീൻ- ഇസ്രയേൽ യുദ്ധസംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് യുദ്ധവിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു.

സ്വന്തം മണ്ണിൽ ഭീതികൂടാതെ കഴിയാനാവുക എന്ന അടിസ്ഥാന മനുഷ്യാവകാശം ലോകത്തെവിടെയും സംരക്ഷിക്കപ്പെടണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് കോളെജിലെ ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസിനുള്ളിൽ മൗനജാഥ സംഘടിപ്പിക്കുകയും കലാലയത്തിന്റെ യുദ്ധവിരുദ്ധ നിലപാടും സന്ദേശവും രേഖപ്പെടുത്തിയ ബാനർ കോളേജിന് മുന്നിൽ സ്ഥാപിക്കുകയും ചെയ്തു.

ഇതോടൊപ്പം തന്നെ പലസ്തീൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുന്നതിന് ചെയ്യാൻ കഴിയുന്ന എല്ലാത്തരം ഇടപെടലുകളും നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് രാഷ്ട്രപതിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഓരോ കത്ത് തയ്യാറാക്കുകയും തപാൽമാർഗ്ഗം അയയ്ക്കുകയും ചെയ്തു.

വരുന്ന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ- സമാധാന നിലപാടിന്റെ പ്രഖ്യാപനം, പ്രഖ്യാപനത്തിനുമേൽ വിദ്യാർത്ഥികളുടെ കൈമുദ്ര പതിപ്പിക്കൽ, യുദ്ധക്കെടുതികളെ സംബന്ധിച്ച ബോധവൽക്കരണം,ഇരു രാജ്യങ്ങളിലെയും നിലവിലെ സംഘർഷാവസ്ഥയെ സംബന്ധിച്ച ചർച്ചകൾ, സമാധാനസംരക്ഷണം ഉറപ്പുവരുത്തുക എന്ന സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിദ്യാർത്ഥികളുടെ ആവിഷ്കാരങ്ങൾ എന്നിവ കോളേജിൽ സംഘടിപ്പിക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp