spot_imgspot_img

നിത്യ ഹരിതം 97 മെഗാ ഷോ ഒക്ടോബർ 14 ന്

Date:

പാലക്കാട്: നിത്യ ഹരിതം 97 മെഗാ ഷോ ഒക്ടോബർ 14 ന് (നാളെ). പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രേം നസീറിന്റെ 97-ാം ജൻമദിനം പ്രമാണിച്ചാണ് ഈ ചടങ്ങ് ഒരുക്കുന്നതെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ചാപ്റ്റർ ഭാരവാഹികളായ മനോജ്‌ കുമാർ, എം.യു. ശരൺ എന്നിവർ അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പ്രേം നസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും. വൈദ്യുതി വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കാണ് ഇത്തവത്തെ പ്രേം നസീർ പുരസ്ക്കാരം. രാഷ്ട്രീയ കർമ്മ ശ്രേഷ്ഠ പുരസ്‌കാരമാണ് മന്ത്രിയ്ക്ക് ലഭിച്ചത്. രാഷ്ട്രീയ ജനസേവ പുരസ്‌കാരത്തിന് അർഹനായത് വി.കെ.ശ്രീകണ്ഠൻ എം.പിയാണ്. ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടൻ അലി ഇർഷാദിനും മികച്ച പ്രസ് ക്ലബിനുള്ള പുരസ്‌കാരം പാലക്കാട് പ്രസ് ക്ലബിനും വിദ്യാഭ്യാസ സേവന രംഗത്തെ പുരസ്‌കാരം മോയൻ എൽ.പി.സ്കൂളിനും നൽകും.

സജിത്ത് ശങ്കർ, സജിത് പണിക്കർ, സി. ഗോപാലകൃഷ്ണൻ, വില്ലറ്റ് കൊറയ, സ്നേഹ ജ്യോതി, വിനീതനെടുങ്ങാടി, ജെ മാബാബു, ശ്രീജിത് എസ്.നായർ, ഷഢ ഗോപാലൻ മാസ്റ്റർ, ശ്രീലത മേനോൻ , നജീം സംഘ കല, ലേജു കരുൺ , വിനീത് ആർ.ചന്ദ്രൻ എന്നിവർക്കും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പ്രേം നസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ, മുനിസിപ്പൽ ചെയർ പേഴ്സൺ പ്രിയാ അജയൻ, കെ.എസ്.ഇ.ബി.എൽ. സ്വതന്ത്ര ഡയറക്ടറും, ജനതാ ദൾ – എസ് ജില്ലാ സെക്രട്ടറിയുമായ മുരുകദാസ് , കൗൺസിലർ സൈദ് മീരാൻ ബാബു എന്നിവരും പങ്കെടുക്കും.

ഉച്ചക്ക് 3 ന് നടക്കുന്ന ഓണ നിലാവ് കലാപരിപാടികൾ കവി വയലാർ രാമവർമ്മയുടെ മകൾ ഇന്ദുലേഖ ഉൽഘാടനം ചെയ്യും. ടെലിവിഷൻ താരങ്ങൾ ഒരുക്കുന്ന മെഗാ ഷോയും ഉണ്ടാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp