spot_imgspot_imgspot_img

കങ്ങരപ്പടിയിൽ മലമ്പാമ്പിന്‍റെ അക്രമത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

Date:

കളമശേരി: കങ്ങരപ്പടിയിൽ മലമ്പാമ്പിന്‍റെ അക്രമത്തിൽ പുല്ലുവെട്ടുകയായിരുന്ന തൊഴിലാളിക്ക് പരിക്ക്. അളമ്പിൽ വീട്ടിൽ സന്തോഷിനാണ് മലമ്പാമ്പ് ചുറ്റിവരിഞ്ഞ് പരിക്കേറ്റത്. സന്തോഷിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കാവുങ്ങമൂലയിൽ റെജി വർഗീസിന്‍റെ പറമ്പിൽ വെള്ളി രാവിലെ മെഷിൻ ഉപയോഗിച്ച് സന്തോഷ് പുല്ലുവെട്ടുകയായിരുന്നു. 9.30 ഓടെയാണ് പാമ്പ് സന്തോഷിന്‍റെ കാലിൽ ചുറ്റിയത്. പാമ്പ് ചുറ്റിവരിഞ്ഞതോടെ തറയിൽ വീണ സന്തോഷ് പാമ്പിന്‍റെ വാലിൽ പിടിച്ച് കുടഞ്ഞ് വിടുവിക്കുകയായിരുന്നു. സന്തോഷിന്‍റെ ഇടത് കാലിന്‍റെ മസിൽ തകർന്നു.

2 ഒടിവുകളുമുണ്ട്. ഉടനെ സ്നേക്ക് റസ്ക്യുവർ രൂപേഷ് അഞ്ചുമന സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തെങ്ങും പാമ്പിനെ കണ്ടെത്താനായില്ല. വീട്ടുവളപ്പിൽ ഒരു വർഷത്തിനിടെ കണ്ടെത്തിയ അഞ്ചാമത്തെ മലമ്പാമ്പാണിത് പാമ്പ് തൊട്ടടുത്ത പെരിയാർവാലി കനാൽ വഴി എത്തിയതാണെന്ന് റെജി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp