spot_imgspot_imgspot_img

സത്യജിത് റായ് പുരസ്കാരം മൈക്കൽ ഡഗ്ലസിന്

Date:

ന്യൂഡൽഹി: പ്രശസ്ത ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്. ഗോവയിൽ നടക്കുന്ന 54ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്ഫ്ഐ 54) സമ്മാനിക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത് .

മലയാളത്തിൽ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്‍റെ ഏറെ ജനപ്രീതി നേടിയ “താളവട്ടം’ എന്ന ചിത്രം മൈക്കൽ ഡഗ്ലസ് നിർമിച്ച് 1975ൽ പുറത്തിറങ്ങിയ “വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ‘ എന്ന പ്രശസ്ത ചിത്രത്തിന്‍റെ റീമെയ്ക്കായിരുന്നു. ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, തിരക്കഥ എന്നീ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നായിരുന്നു “വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ‘.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp