spot_imgspot_imgspot_img

കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Date:

തിരുവനന്തപുരം: കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത തീവ്ര മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനില്‍ വെള്ളം കയറുകയും സബ്സ്റ്റേഷന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഭാവിയിൽ, കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനിൽ ഇത്തരം വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ കെ എസ് ഇ ബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വൈദ്യുതി വകുപ്പ് മന്ത്രി ചർച്ച ചെയ്യുകയുണ്ടായി. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ജല വിഭവ വകുപ്പുമായും, ടെക്‌നോപാർക്ക് അധികാരികളുമായും ബന്ധപ്പെട്ട്, സംയുക്തമായി സ്ഥല പരിശോധന നടത്തി, അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp