spot_imgspot_imgspot_img

ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമയുടെ അനാഛാദനവും

Date:

തിരുവനന്തപുരം: സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമയുടെ അനാഛാദനവും നടക്കും.

ഫ്രീഡം ഫിഫ്റ്റി ചെയർമാനും മുരുക്കും പുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ആയ റസൽ സബർമതി സ്കൂളിൽ നിർമ്മിച്ചു നൽകുന്ന ഗാന്ധി പ്രതിമയുടെ ഉത്ഘാടനം നവംബർ 1(ബുധൻ )രാവിലെ 10മണിക്ക് വിജിലൻസ് എസ്‌.പി.മുഹമ്മദ് ഷാഫി നിർവഹിക്കും. സിനിമ താരം എം. ആർ. ഗോപകുമാർ മുഖ്യ അതിഥി ആയിരിക്കും. പ്രമുഖ ഗാന്ധിയൻ മുരുക്കുംപുഴ സി.രാജേന്ദ്രൻ മുഖ്യ പ്രഭാഷണംനടത്തും.

ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ദീപ കൃഷ്ണൻ നന്ദി യും പറയും. യോഗത്തിൽ സ്കൂൾ പി. ടി എ.പ്രസിഡന്റ് ഇടവിളാകം ഷംനാദ് അധ്യക്ഷനാകും. സ്കൂൾ ഹെഡ്മാസ്റ്റർ ജി.അനിൽ കുമാർ അമുഖ പ്രഭാഷണം നടത്തും. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് വാർഡ് മെമ്പർ മീന അനിൽ കുമാർ, സ്കൂൾ മാനേജർ അഡോൾഫ് കൈയ്യാലകൽ, സീനിയർ അസിസ്റ്റന്റ് സജി. എസ് എന്നിവർ സംസാരിക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp