spot_imgspot_imgspot_img

കേരളീയം ഗോൾ വല കുലുക്കി ഐ.എം.വിജയൻ

Date:

തിരുവനന്തപുരം: കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം.വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം.വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്.

കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഐ.എം.വിജയനൊപ്പം കാൽപന്തു കളിയുടെ ആവേശം പങ്കുവെക്കാനെത്തിയത്.മാനവീയം വീഥിയിൽ പ്രത്യേകം തയാറാക്കിയ ഗോൾ പോസ്റ്റിലേക്ക് വിജയൻ ആദ്യ ഗോൾ അടിച്ചു.തുടർന്ന് മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,ആന്റണി രാജു,എ.എ. റഹീം എം.പി,ചീഫ് സെക്രട്ടറി ഡോ.വി.വേണു,
കേരളീയം സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്,മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു എന്നിവരും ഗോളടിച്ചു. തുടർന്ന് കുട്ടികളുമൊത്ത് ഐ.എം.വിജയൻ പന്തുതട്ടി. സെൽഫിയെടുക്കാനും ഫുട്ബാളിൽ കയ്യൊപ്പ് വാങ്ങാനുമായി കുട്ടികൾ വിജയനൊപ്പം ചേർന്നു. കേരളീയത്തിന് എല്ലാ വിജയാശംസകളും നേർന്നാണ് ഐ എം വിജയൻ മടങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp