spot_imgspot_imgspot_img

വീട്ടിലെ വസ്ത്രങ്ങള്‍ക്ക് ‘തനിയെ തീ പിടിക്കുന്നു; ഞെട്ടലോടെ ആര്യനാട് സ്വദേശി സത്യൻ

Date:

ആര്യനാട്: വീട്ടിലെ വസ്ത്രങ്ങള്‍ക്ക് ‘തനിയെ തീ പിടിക്കുന്നു. ഞെട്ടലോടെ ആര്യനാട് സ്വദേശി സത്യൻ. ഈ മാസം 15 മുതലാണ് ഇത്തരത്തിൽ വസ്ത്രങ്ങൾക്ക് തനിയെ തീ പിടിക്കാൻ തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങൾ കത്തുമെന്ന് സത്യൻ പറയുന്നു. എന്നാൽ വീടിന് പുറത്ത് വസ്ത്രങ്ങൾ ഇട്ടാൽ യാതൊരു പ്രശ്നവും ഇല്ല. വീട്ടിലെ വസ്ത്രങ്ങൾ തനിയെ കത്തുന്നതിനെ തുടർന്ന് വീട്ടുകാർ ആര്യനാട് പോലീസിൽ സ്റ്റേഷനിൽ പരാതി നൽകി. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ സത്യന്റെ വീട്ടിൽ ആണ് സംഭവം നടന്നത്. സത്യനും ഭാര്യയും മകനും ചെറുമക്കളും ആണ് വീട്ടിൽ താമസിക്കുന്നത്.

15ന് രാത്രിയിൽ ആണ് അലമാരയിൽ ഇരുന്ന വസ്ത്രങ്ങൾ ആദ്യം കത്തിയതെന്ന് വീട്ടുകാർ പറയുന്നു. തീ കെടുത്തി വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ പ്രശ്നമില്ല. ഇതിനിടെ ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രീഷ്യനെ കൊണ്ട് വയറിങ് പരിശോധിപ്പിച്ചു. എന്നാൽ അതിൽ പ്രശ്നം ഒന്നും കണ്ടില്ല. തുടർന്ന് പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വൈദ്യുത വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. ആര്യനാട് പോലീസിന് പിന്നാലെ ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും സ്ഥലത്തെത്തി.

അടുത്തദിവസം രാവിലെ പഞ്ചായത്തംഗം വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റർ പോലുള്ള സാധനങ്ങൾ ഒളിച്ചു വയ്ക്കാൻ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ഒന്നും ഉണ്ടായില്ല. എന്നാൽ ബുധൻ രാത്രി 9 ന് വീണ്ടും ഇത് തുടർന്നു. മാത്രമല്ല വ്യാഴാഴ്‌ച വൈകിട്ടും വീട്ടിലെ വസ്ത്രങ്ങൾ തീ കത്തി.

വെള്ളിയാഴ്ച വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്ന് രാത്രി ബന്ധു വീട്ടിലേക്ക് വീട്ടുകാർ താമസം മാറി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp