spot_imgspot_imgspot_img

കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി

Date:

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്‌സോണിലേക്കു കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്‌ളൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി.
കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ.ബി. സതീഷ് എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,ഐ.പി.ആർ.ഡി.ഡയറക്ടർ ടി.വി. സുഭാഷ്,മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് നാൽപതിലേറെ വേദികളിൽ കേരളീയം മഹോത്സവം നടക്കുന്നത്. സെമിനാറുകൾ,വ്യവസായ മേള, പ്രദർശനങ്ങൾ,മെഗാ കലാപരിപാടികൾ,ഭക്ഷ്യമേള, പുഷ്പമേള,ചലച്ചിത്രമേള,വൈദ്യൂത ദീപാലങ്കാരപ്രദർശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദർശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ച് എന്‍.എസ് മാധവന്‍; 75 സീറ്റ്് കിട്ടുമെന്ന് പ്രവചനം; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍....

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ മരണം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു....
Telegram
WhatsApp