spot_imgspot_imgspot_img

മാനവീയം വീഥിയിൽ വരച്ചുതുടങ്ങി കേരളീയത്തിന്റെ ‘എക്‌സ്പ്രഷൻ

Date:

തിരുവനന്തപുരം: കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയിൽ
‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ എന്ന പേരിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിനു തുടക്കമിട്ടത്.

നവംബർ ഒന്നോടെ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ പ്രദർശനത്തിന്റെ ഭാഗമായ ഗ്രാഫിറ്റി രചന പൂർത്തിയാകും. കേരളീയത്തിന്റെ ലോഗോയും ബ്രാൻഡ് ഡിസൈന്റെ നിറവും രൂപകൽപന ചെയ്ത കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകനായ ബോസ് കൃഷ്ണമാചരിയാണ് മ്യൂറൽ എക്സിബിഷൻ ക്യൂറേറ്റ് ചെയ്യുന്നത്.
അനുപമ ഇല്യാസ്, അക്ഷയ കെ. സുരേഷ്, പി.എസ്.ജലജ, പി.എസ്.ജയ, ഹെൽന മെറിൻ ജോസഫ്,ഹിമ ഹരിഹരൻ,മറിയം ജാസ്മിൻ, മോണ ഇസ, സബിത കടന്നപ്പള്ളി, സാറ ഹുസൈൻ, കെ.ശിൽപ, വി.എൻ.സൗമ്യ, യാമിനി മോഹൻ എന്നീ സമകാലികരായ 13 യുവകലാകാരികളാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.

എം.എൽ.എമാരായ ഐ.ബി. സതീഷ്,ഡി.കെ. മുരളി,ചീഫ് സെക്രട്ടറി ഡോ. വി.വേണു, കേരളീയം കൺവീനർ എസ്. ഹരികിഷോർ, പി.ആർ.ഡി. ഡയറക്ടർ ടി.വി.സുഭാഷ്, റിസർച്ച്് ആൻഡ് അനാലിസിസ് വിങ് മുൻ ഡയറക്ടർ ഹോർമിസ് തരകൻ ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി, കലാകാരികളെ പ്രതിനിധീകരിച്ച് പി.എസ്.ജലജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp