spot_imgspot_imgspot_img

കാണികൾക്കും മത്സരിച്ച് സമ്മാനം നേടാവുന്ന ജനകീയ ക്വിസ് ഷോ; കേരളീയം ക്വിസ് ഗ്രാൻഡ് ഫിനാലെ ഇന്ന്(ഒക്ടോബർ 26) നിശാഗന്ധിയിൽ

Date:

തിരുവനന്തപുരം: കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്(ഒക്ടോബർ 26)ഓഫ്ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് അഞ്ചുമണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ ക്വിസ് മത്സരം ഉ്ദ്ഘാടനം ചെയ്യും.

140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്.ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.മത്സരാർത്ഥികൾ ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐ ഡി കാർഡും കൈവശം കരുതണം.

മത്സരവിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടുവാനും അവസരവുമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp