spot_imgspot_img

സ്ട്രോക്ക് ബോധവൽക്കരണ ക്യാമ്പയിനുമായി കിംസ്ഹെൽത്ത്

Date:

spot_img

തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന  പരിപാടികൾക്കാണ് കിംസ്ഹെൽത്തിൽ തുടക്കമായത്.

ചലച്ചിത്ര താരം നിക്കി ഗൽറാണി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അനുദിനം വർധിച്ചു വരുന്ന സ്‌ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ സ്‌ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് നിക്കി ഗൽറാണി പറഞ്ഞു. ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 28 ന് തലസ്ഥാനത്ത് മാനവീയം വീഥിയിൽ സംഘടിപ്പിക്കാനിരിക്കുന്ന സൈക്ലോത്തോണിന്റെ ലോഗോ അനാച്ഛാദനവും താരം നിർവഹിച്ചു.

സമയമാണ് സ്ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ് സ്ട്രോക്ക് ദിന സന്ദേശം നൽകി. ചടങ്ങിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാംലാൽ എസ് സ്വാഗതവും ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററും ഡോ. സുരേഷ് ചന്ദ്രൻ സി.ജെ നന്ദിയും അറിയിച്ചു. ന്യൂറോ സർജറി കോർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ. അജിത് ആർ, ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp