spot_imgspot_imgspot_img

തിരുവനന്തപുരത്ത് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധ

Date:

അമ്പൂരി: തിരുവനന്തപുരം അമ്പൂരിയിലെ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധ. അമ്പൂരിയിൽ ബേക്കറിയിൽ നിന്നും ചിക്കൻ റോളും ബർഗറും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 പേരും ആശുപ്രതിയിൽ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ബേക്കറി സീൽ ചെയ്തു.

ഭക്ഷ്യവിഷബാധയേറ്റവരിൽ എട്ടു പേർ അമ്പൂരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ കാരക്കോണത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സയിൽ തുടരുകയാണ്. ബേക്കറി ഉടമ സണ്ണി ജോസഫിനും ഭാര്യക്കും ഭക്ഷ്യവിഷബാധയേറ്റതായിട്ടാണ് റിപ്പോർട്ട്.

ചികിത്സയിലുള്ളവർ കഴിഞ്ഞ ദിവസമാണ് അമ്പൂരിയിലെ ബേക്കറിയിൽനിന്ന്‌ ചിക്കൻറോളും ബർഗറും വാങ്ങി കഴിച്ചത്. തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലുമാണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp