spot_imgspot_imgspot_img

ഗവർണർമാർക്കെതിരെ സുപ്രീംകോടതി

Date:

ഡൽഹി: ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെയാണ് വിമർശനം. സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാ‍ർ നടപടി എടുക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൂടാതെ നിയമസഭ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാത്രമല്ല ഗവർണർമാർ ജനങ്ങള്‍ തിരഞ്ഞെടുത്തവരല്ലെന്ന് ഓര്‍മ വേണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ സമാന ഹര്‍ജികളുമായി കേരളവും തമിഴ്‌നാടും കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിന്റെ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ഗവർണർമാർക്കും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ഇത്തരം വിഷയങ്ങൾ രമ്യമായി തീർക്കാനുള്ള ചർച്ചകൾ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp