spot_imgspot_imgspot_img

കേരളീയത്തിലെ ആദിവാസി പ്രദർശന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ

Date:

തിരുവനന്തപുരം: കേരളീയത്തിലെ ആദിവാസി പ്രദർശന വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികളെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

കനകക്കുന്നിൽ ആദിവാസി ഗോത്രവിഭാഗങ്ങളെ പ്രദർശിപ്പിച്ചതിൽ വൻ വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു വന്നത്. ഇതേ തുടർന്നാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി.

നിരുപദ്രവകരമായിട്ടാണ് ഫോക് ലോർ അക്കാദമി പ്രദർശനം സംഘടിപ്പിച്ചതെന്നും പഴയ കാര്യങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കാനാണ് അവർ ശ്രമിച്ചതെന്നും മന്ത്രി കൂത്തിച്ചേർത്തു. എന്തായാലൂം തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp