spot_imgspot_imgspot_img

കഴക്കൂട്ടം ജനമൈത്രി ബീറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Date:

കഴക്കൂട്ടം: കഴക്കൂട്ടം ജനമൈത്രി ബീറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. കഴക്കൂട്ടം ജനമൈത്രി ബീറ്റിൻ്റെ ചുമതലയുള്ള കറ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരൂർ കൊടുവഴന്നൂർ പുല്ലയിൽ എസ് കെ വി യുപിഎസിനു സമീപം ലാവണ്യയിൽ ബി. ലാൽ (55) ആണ് ആത്മഹത്യ ചെയ്തത്.

വാടക വീട്ടിനുള്ളിലാണ് ലാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം എഫ് സി ഐ ക്കു സമീപമുള്ള വീട്ടിലായിരുന്നു ലാൽ താമസിച്ചിരുന്നത്.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിലേയ്ക്കു മാറ്റി. കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒയായ ലാൽ കഴിഞ്ഞ ഒന്നര വർഷമായി കഴക്കൂട്ടം ജനമൈത്രി ബീറ്റ് പൊലീസാണ്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp