spot_imgspot_imgspot_img

മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

Date:

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.

ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്ത്, രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്തക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാം. കൂടാതെ മിൽമയുടെ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം,വെണ്ണ, തൈര്,സംഭാരം എന്നിവ നിർമ്മിക്കുന്നത് കാണാനും അവസരമുണ്ട്. ഈ ദിവസങ്ങളിൽ മിൽമ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്.

ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ,ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി നവംബർ 22ആം തീയതി പെയിന്റിംഗ് മത്സരവും, 23 ആം തീയതി ക്വിസ് മത്സരവും സംഘടിപ്പിക്കും. അമ്പലതറയിലുള്ള മിൽമ ഡെയറിയിൽ രാവിലെ 9.30 നാണ് മത്സരം. ഒരു സ്കൂളിൽ നിന്നും ഒരു ടീമിന് പങ്കെടുക്കാം. താത്പര്യമുള്ളവർ milmatdmkt@gmail.com ൽ നവംബർ 20 വൈകിട്ട് അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് സീനിയർ മാനേജർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp