spot_imgspot_imgspot_img

കിളളിയാറിന്റെ തീരത്ത് ബയോപാർക്കൊരുങ്ങുന്നു

Date:

തിരുവനന്തപുരം: നേമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കിള്ളിനദിയുടെ പുനരുജ്ജീവനവും ബയോപാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിവിളയിൽ സ്ഥിതി ചെയ്യുന്ന നേമം താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ രണ്ട് ബ്ലോക്കുകൾ നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയോട് കൂടി ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മധുപാലത്ത് പുതിയ പാലം നിർമിക്കുന്നതിന് പതിമൂന്ന് കോടിയുടെയും കല്ലടിമുഖം പാലം നിർമാണത്തിന് 10.32 കോടിയുടെയും ഭരണാനുമതി ലഭിച്ചു. മുടവൻമുഗൾ പാലം 13 .6 കോടി രൂപ ചെലവിൽ നിർമിക്കുന്നതിനായുള്ള സ്ഥലമേറ്റെടുത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പള്ളത്തുക്കടവ് പാലത്തിന്റെ സ്ഥലമേറ്റെടുക്കൽ മാർച്ച് മാസത്തിന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം നിയോജക മണ്ഡലത്തില്‍ കിള്ളിയാറും കരമനയാറും സംയോജിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെട്ട പള്ളത്തുക്കടവ് പ്രദേശത്ത് ലുലു ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ് ബയോ പാര്‍ക്കും നദീതീര പാതയും നിര്‍മിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ജലസേചന വകുപ്പാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് രണ്ടുകോടിയാണ്.

രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ ചെലവിട്ട് ഏകദേശം 80 മീറ്റര്‍ ദൂരം റിവര്‍ ഫ്രണ്ട് നടപ്പാതയും നദീ സംരക്ഷണ ഭിത്തിയും കടവിന്റെ പുനരുദ്ധാരണവും ബോട്ട് യാര്‍ഡും നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ കുട്ടികളുടെ കളിസ്ഥലവും ഓപ്പണ്‍ ജിം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള ബയോ പാര്‍ക്കും നിര്‍മിക്കാനാണ് പദ്ധതി.

ചടങ്ങിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ , കേരള ശാസ്ത്ര സാകേതിക വകുപ്പ് എക്സ് ഒഫിഷ്യോ സെക്രട്ടറി ഡോ.കെ.പി.സുധീർ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...
Telegram
WhatsApp