spot_imgspot_imgspot_img

നവകേരള ബസ്; മ്യൂസിയത്തിൽവെച്ചാൽ ലക്ഷങ്ങള്‍ കാണാനെത്തുമെന്ന് എ കെ ബാലൻ

Date:

തിരുവനന്തപുരം: നവകേരള സദസിനായി ഉപയോഗിക്കുന്ന ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷങ്ങള്‍ കാണാനെത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. മാത്രമല്ല പരിപാടിക്ക് ശേഷം ബസ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇരട്ടിയലധികം വില ലഭിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

ലോകത്തിലെ ആദ്യ സംഭവം ആണ് ചലിക്കുന്ന ക്യാബിനറ്റെന്നും ഇപ്പോൾ തന്നെ ബസ് വാങ്ങാൻ ആളുവന്നിട്ടുണ്ടെന്നും ടെണ്ടര്‍ വച്ചാല്‍ ഇപ്പോള്‍ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസിന്റെ കാലാവധി കഴിഞ്ഞ് മ്യൂസിയത്തിൽ വച്ചാൽ കേരളത്തിലെ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...
Telegram
WhatsApp