spot_imgspot_imgspot_img

ബീമാപള്ളി ഉറൂസ് ഡിസംബർ 15ന് കൊടിയേറും

Date:

തിരുവനന്തപുരം: ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസിന് ഡിസംബർ 15ന് കൊടിയേറും. ഉറൂസിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഡിസംബർ 25ന് ഉറൂസ് സമാപിക്കും.

തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു. സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ബീമാപള്ളി ജമാഅത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രി നിർദേശം നൽകി. മുൻ വർഷങ്ങളിലെ പോലെ തന്നെ ചുമതലാ ബോധത്തോടെ വകുപ്പുകൾ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനും റീടാറിംഗ് ആവശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തരമായി ചെയ്യുന്നതിനും മന്ത്രി നിർദേശം നൽകി. തെരുവ് വിളക്കുകൾ തെളിയിക്കുന്നതിനും അറ്റകുറ്റപ്പണികൾ നവംബർ 10നകം പൂർത്തിയാക്കുന്നതിനും കെ.എസ്.ഇ.ബിയേയും തിരുവനന്തപുരം കോർപ്പറേഷനേയും മന്ത്രി ചുമതലപ്പെടുത്തി.

ക്രമസമാധാനവും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് പട്രോളിംഗ്, എയ്ഡ് പോസ്റ്റ്, സിസിടിവി ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കും. ലഹരിവിരുദ്ധ ക്യാമ്പയിനുകളും ഉത്സവമേഖലയിൽ എക്‌സൈസ് പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണവും പരിശോധനയും ഉണ്ടാകും.

മുൻവർഷത്തെ പോലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തും. തീർത്ഥാടകർക്കായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും പ്രാഥമിക ശുശ്രൂഷാ കേന്ദ്രവും പ്രവർത്തിക്കും. ആംബുലൻസ് സൗകര്യവുമുണ്ടാകും. അഗ്നിസുരക്ഷാസേനയുടെ അഞ്ച് പേരടങ്ങുന്ന യൂണിറ്റ് പ്രവർത്തിക്കും.

ഉത്സവമേഖലയിലേയും അനുബന്ധ പ്രദേശങ്ങളിലേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ബയോ ടോയ്‌ലെറ്റ് യൂണിറ്റ്, മെഡിക്കൽ ടീം, ആംബുലൻസ് സൗകര്യം എന്നിവയും തിരുവനന്തപുരം കോർപ്പറേഷൻ സജ്ജീകരിക്കും. തീർത്ഥാടകരുടെ അവശ്യസൗകര്യങ്ങൾക്കായി ബീമാപള്ളി അമിനിറ്റി സെന്റർ തുറക്കും. ബീമാപള്ളി അമിനിറ്റി സെന്ററിന്റ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ നവകേരളസദസ്സ് സമാപനത്തിന് ശേഷം നടത്താനും യോഗത്തിൽ തീരുമാനമായി. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡിസംബർ അഞ്ചിന് ബീമാപള്ളിയിൽ അവലോകനയോഗം ചേരും.

തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു, ബീമാപള്ളി ഈസ്റ്റ് കൗൺസിലർ ജെ.സുധീർ, ബീമാപള്ളി കൗൺസിലർ മിലാനി പെരേര, അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, ഡിസിപി നിധിൻരാജ് .പി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ബീമാപള്ളി ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് മാലാ മാഹിൻ സാഹിബ് , ജനറൽ സെക്രട്ടറി എ.ഷാജഹാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp