spot_imgspot_img

മിനി ഗേറ്റ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ടെക്നോപാർക്കിലേക്ക് പ്രതിഷേധ കുടുംബ മാർച്ച് സംഘടിപ്പിക്കുന്നു; മാർച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും

Date:

തിരുവനന്തപുരം: മിനി ഗേറ്റ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ടെക്നോപാർക്കിലേക്ക് പ്രതിഷേധ കുടുംബ മാർച്ച് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് കഴക്കൂട്ടം ഗുരുപ്രിയ ഫാഷൻ ജൂവലറിയുടെ മുൻവശത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ടെക്നോപാർക്കിൻ്റെ ആരംഭകാലം മുതൽ (1992) അമ്പലത്തിൻകര-മുള്ളു വിള പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന വിക്കറ്റ് ഗേറ്റാണ് (മിനിഗേറ്റ്) ടെക്നോപാർക്ക് സി ഇ ഒയുടേയും ചീഫ് സെക്യൂരിറ്റി ഓഫീസറുടേയും ഏകപക്ഷീയമായ ഉത്തരവു പ്രകാരം ഈ മാസം ഒന്നാം തിയതി അടച്ചുപൂട്ടിയത്.

ഈ ഗേറ്റിനെ മാത്രം ചുറ്റിപ്പറ്റി അനേകം (300 ലധികം) കുടുംബങ്ങളും സ്ഥാപനങ്ങളും മറ്റു ചെറുതും വലുതുമായ കച്ചവടം നടത്തുന്നവരുമാണ്. അവരുടെ ശേഷിക്കുന്ന ജീവിതം എങ്ങിനെയെന്ന് ഇരുട്ടിൽ തപ്പുകയാണ്. ഇവരെ ആശ്രയിച്ച് കുറഞ്ഞ ചെലവിൽ താമസ സൗകര്യവും, ഭക്ഷണവും ലഭിച്ചിരുന്ന നൂറു കണക്കിന് ടെക്നോപാർക്കിലെ ജീവനക്കാരും ബുദ്ധിമുട്ടിലാണ്. കുറഞ്ഞ വരുമാനക്കാരായ ഇവർ സ്ഥലം ഉപേക്ഷിച്ചും, ജോലികൾ ഉപേക്ഷിച്ചും പോകുകയാണ്.

പ്രദേശവാസികളുടെ ഈ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനുംസി ഇ ഒയുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സർവ്വകക്ഷി സമര സമിതിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തിൻകര-മുള്ളുവിള പ്രദേശവാസികൾ കുടുംബസമേതം ടെക്നോപാർക്കിലേക്ക് പ്രതിഷേധ മാർച്ച് ചെയ്യുന്നത്. മുൻ എം എൽ എ എം.എ.വാഹിദ്, കൗൺസിലർമാരായ ശ്രീദേവി, എൽ.എസ്.കവിത, അനിൽകുമാർ (BJP), ജി.ജയചന്ദ്രൻ (കോൺഗ്രസ്) ആർ.ശ്രീകുമാർ (ഫ്രാക്ക്) തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp