spot_imgspot_imgspot_img

സാഹിത്യകാരി പി വത്സല അന്തരിച്ചു

Date:

കോഴിക്കോട്: മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഭർത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ മകൾ എം.എ.മിനിയുടെ വീട്ടിലായിരുന്നു താമസം.

‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയയായത്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. സംസ്‌കാരം മകൻ ഡോ. അരുൺ മാറോളി ന്യൂയോർക്കിൽ നിന്ന് എത്തിയശേഷം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp