spot_imgspot_img

സബ് എഡിറ്റർ ഒഴിവ്

Date:

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ഡി.ടി.പി, പേജ് ലേ ഔട്ട് ആൻഡ് പബ്ലിക്കേഷൻ എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18നും 36നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 2ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്നവർ നിയമനാധികാരിയിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

2025-26 വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 40,906 വിദ്യാർത്ഥികൾ കൂടി

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ തലയെണ്ണൽ പ്രകാരം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ...

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയാണ് ഇമെയിൽ വഴി...

രഞ്ജിതക്കെതിരെ അധിക്ഷേപ പരാമർശം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നൽകി

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക്...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക്...
Telegram
WhatsApp