തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നവംബര്‍ 24ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസില്‍ യോഗം ചേരുന്നു. സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും വിഴിഞ്ഞം ഹാര്‍ബര്‍ സന്ദര്‍ശിക്കുകയും ചെയ്യും.
ഉച്ചയ്ക്കുശേഷം മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന സമിതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മത്സ്യ/അനുബന്ധ തൊഴിലാളികളില്‍ നിന്നും ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.
സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ള മത്സ്യ/ അനുബന്ധ തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ക്കും പ്രസ്തുത യോഗങ്ങളില്‍ ഹാജരായി സമിതി അദ്ധ്യക്ഷന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി എന്ന മേല്‍വിലാസത്തില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് നിയമസഭ സെക്രട്ടറി അറിയിച്ചു.