spot_imgspot_imgspot_img

നിയമസഭാ സമിതി ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നു

Date:

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നവംബര്‍ 24ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസില്‍ യോഗം ചേരുന്നു. സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും വിഴിഞ്ഞം ഹാര്‍ബര്‍ സന്ദര്‍ശിക്കുകയും ചെയ്യും.

ഉച്ചയ്ക്കുശേഷം മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന സമിതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മത്സ്യ/അനുബന്ധ തൊഴിലാളികളില്‍ നിന്നും ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.

സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ള മത്സ്യ/ അനുബന്ധ തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ക്കും പ്രസ്തുത യോഗങ്ങളില്‍ ഹാജരായി സമിതി അദ്ധ്യക്ഷന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി എന്ന മേല്‍വിലാസത്തില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് നിയമസഭ സെക്രട്ടറി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...
Telegram
WhatsApp