spot_imgspot_imgspot_img

സംസ്ഥാനത്ത് 62 ലക്ഷം പേർക്ക് സർക്കാർ പെൻഷൻ നൽകുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

Date:

കോഴിക്കോട്:  സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് സർക്കാർ പെൻഷൻ നൽകുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന കൊയിലാണ്ടി മണ്ഡലം നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ സർക്കാറുകളുടെ കണക്കുകളുടെ ഇരട്ടിയോളം വരും ഇതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൻ കോളേജ്, താലൂക്ക് ആശുപത്രി, പ്രൈമറി ഹെൽത്ത് സെന്ററുകൾ എന്നിവയുടെ അടിസ്ഥാന തല വികസനവും, എയർപോർട്ട്, തുറമുഖം എന്നിവയിൽ ഉണ്ടായ വികസനങ്ങളും നിശ്ചയദാർഢ്യമുള്ള ഒരു സർക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

നവകേരള സദസ്സ് കേരളത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങൾ തിരിഞ്ഞു നോക്കി നിലവിലുള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങളുമായി ചർച്ച ചെയ്ത് ഭാവി കേരളം കെട്ടിപ്പെടുക്കുവാനുള്ള വലിയ ഒരു പ്രക്രിയയാണ്.

നൂറിൽ അൻപത് പേർ ദാരിദ്യം അനുഭവിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ കേരളത്തിൽ നൂറിൽ രണ്ട് പേർ മാത്രമാണ് ദാരിദ്ര്യ രേഖക്ക് താഴെയുള്ളത്. കേരളത്തിൽ 98 ശതമാനം പേർക്കും ശുചിമുറി സൗകര്യങ്ങളുമുണ്ട്. ഇത്തരത്തിൽ ഏത് മേഖലയിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചത് ഏഴു വർഷക്കാലം ഭരിച്ച പിണറായി സർക്കാരിന്റെ അക്ഷീണ പ്രവർത്തനങ്ങൾക്കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന മേഖലയിലുണ്ടായ വികസനം എന്ന നിലയിൽ എടുത്തു കാണിക്കേണ്ട ഒന്നാണ് ദേശീയ പാത 66ന്റെ നിർമ്മാണ പ്രവൃത്തി. ദേശീയ പാത വികസനത്തിന് 6500 കോടി രൂപയോളം രൂപ സ്ഥലം ഏറ്റെടുപ്പിനായി നീക്കിവെയ്ക്കുകയും ചെയ്തു. കോഴിക്കോട് മുതൽ പാലക്കാട് വരെ വരാൻ പോകുന്ന ഗ്രീൻ ഫീൽഡ് റോഡ് മലബാർ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും കോഴിക്കോടിന്റെ വ്യവസായിക മേഖലക്ക് വലിയ പുരോഗതിയുണ്ടകുമെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp