spot_imgspot_img

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ദുഷ്പ്രചരണങ്ങളെല്ലാം അടിസ്ഥാന വിരുദ്ധം; മന്ത്രി പി പ്രസാദ്

Date:

കോഴിക്കോട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ദുഷ്പ്രചരണങ്ങളെല്ലാം അടിസ്ഥാന വിരുദ്ധമാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കുന്ദമംഗലം മണ്ഡലതല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ല് സംഭരിച്ച വകയിൽ 792 കോടി രൂപയോളം കേന്ദ്രം സംസ്ഥാനത്തിന് ഇനിയും അനുവദിക്കാനുണ്ട്. എന്നിട്ടും സംസ്ഥാനം കർഷകരോട് കടം പറഞ്ഞിട്ടില്ല. കർഷകരുടെ അക്കൗണ്ടിലേക്ക് സിവിൽ സപ്ലൈസ് വഴി പണം കടം എടുത്തു കൊടുത്തു. ഇങ്ങനെ ഒരു സംസ്ഥാനം ഇന്ത്യയിൽ വേറെ ഉണ്ടാവില്ല.

സർക്കാർ എല്ലാവരുടേയുമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ഭരണകൂടം ജനങ്ങളുമായി സംബന്ധിക്കുന്ന ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അതിൽ ഉത്തരവാദിത്വമുള്ള എല്ലാവരും ഒന്നു ചേർന്ന് നിൽകേണ്ടത് അത്യാവശ്യമാണ്. ഈ യാഥാർത്യം പ്രതിപക്ഷം മനസ്സിലാക്കുന്നില്ല.

2025 നവംബർ ഒന്നിന് ഐക്യകേരളത്തിന്റെ വാർഷിക നാളിൽ നമുക്ക് ഈ കേരളത്തിനോടും ലോകത്തിനോടും പറയാൻ സാധിക്കണം നമ്മൾ അതി ദരിദ്രരില്ലാത്ത സംസ്ഥാനമാണെന്ന്. വിവിധ പ്രതിസന്ധികൾ കാരണം അതി ദരിദ്രരായവരെ പടിപടിയായി അവശതകളിൽ നിന്നും മോചിപ്പിക്കാൻ തീരുമാനിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 47 ശതമാനം പേരെ അതിദരിദ്രരുടെ ലിസ്റ്റിൽ നിന്നും മാറ്റാൻ കഴിഞ്ഞു എന്നത് കേരളത്തിന്റെ ഉജ്ജ്വലമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp