spot_imgspot_imgspot_img

നവകേരള സദസ്സ് നാല് ജില്ലകൾ പൂർത്തിയാക്കുമ്പോൾ ഓരോ മണ്ഡലത്തിലും ജനപ്രവാഹമെന്ന് മുഖ്യമന്ത്രി

Date:

കോഴിക്കോട്: നവകേരള സദസ്സ് പര്യടനം വടക്കൻ കേരളത്തിലെ നാല് ജില്ല കളിൽ പൂർത്തിയാകുമ്പോൾ ഓരോ മണ്ഡലത്തിലും വലിയ ജനപ്രവാഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിൽ സദസ്സിന്റെ സമാപന മണ്ഡലമായ ബേപ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനം പ്രത്യേക താല്പര്യത്തോടെ പങ്കെടുത്തേ തീരൂ എന്ന നിർബന്ധത്തോടെയാണ് നവകേരള സദസ്സിന് എത്തുന്നത്. മഴ പോലും വകവെക്കാതെ മണിക്കൂറുകൾക്ക് മുൻപേ ആളുകൾ എത്തിച്ചേരുന്നു. ഇതാണ് നാം കാണേണ്ടതും വിലയിരുത്തേണ്ടതും-മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം, സംസ്ഥാനം, പ്രാദേശിക ഭരണകൂടം എന്നിവർ ഒന്നിച്ച് പ്രവർത്തിച്ചാലാണ് രാജ്യത്തിനു അഭിവൃദ്ധിയുണ്ടാകുക. ഒരു വർഷം 57,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഇത് ഒരു സംസ്ഥാനത്തിനും താങ്ങാനാവാത്ത സ്ഥിതിവിശേഷമാണ്. ഇത് പലതവണ ശ്രദ്ധയിൾപ്പെടുത്തിയിട്ടും കേൾക്കുക എന്നല്ലാതെ നടപടിയില്ല, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...
Telegram
WhatsApp