spot_imgspot_img

മുഖ്യമന്ത്രിയുടെ ഭിന്നശേഷി ദിന പാരിതോഷികം: ജിലു മോൾ മേരി തോമസിന് ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ്

Date:

spot_img

പാലക്കാട്‌: ഇടുക്കി സ്വദേശിനിയായ ജിലു മോൾ മേരി തോമസിന് ഭിന്നശേഷി ദിന പാരിതോഷികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോർ ‘വീലർ ഡ്രൈവിംഗ് ലൈസൻസ് കൈമാറി.

ഇരുകൈകളും ഇല്ലാത്ത ഒരു വ്യക്തിക്ക് ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ വനിതയാണ് ജിലു.

നാളെ(ഡിസംബർ 3) ഭിന്നശേഷി ദിനാഘോഷ മാചരിക്കാനിരിക്കെയാണ് ജിലുവിന് മുഖ്യമന്ത്രി ലൈസൻസ് കൈമാറിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. സംസ്ഥാന ഭിന്നശേഷി കമ്മീഷൻ്റെ ഇടപെടലിൽ എറണാകുളം ആർ.ടി.ഒ പ്രസ്തുത കേസ് പരിശോധിക്കുകയും നിരവധി ഓൺലൈൻ ഹിയറിങ്ങികളുടെയും അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചത്. ഇരു കൈകളുടെയും അഭാവത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുന്ന വിധം ജിലുവിന്റെ മോട്ടോർ കാർ പ്രവർത്തനത്തിൽ മാറ്റം വരുത്തി ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തി ലൈസൻസിംഗ് അതോറിറ്റി ഡ്രൈവിംഗ് ലൈസൻസ് നൽകുകയായിരുന്നു. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 41 (2) വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന്, തങ്ങളുടെ വാഹനങ്ങളുടെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ, അവയുടെ പ്രവർത്തന രീതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ...

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...
Telegram
WhatsApp