spot_imgspot_imgspot_img

വോട്ടർ പട്ടികയിൽ ഡിസംബർ 19 വരെ പേര് ചേർക്കാം

Date:

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഡിസംബർ 19 വരെ അപേക്ഷ സമർപ്പി ക്കാം. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് സ്പെഷ്യൽ സമ്മറി റിവിഷൻ യോഗം കളക്ടറേറ്റിൽ ചേർന്നു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സ്പെഷ്യൽ ക്യാമ്പയിൻ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നടക്കും. പതിനേഴോ അതിന് മുകളിലോ വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നതിനാൽ, ഈ അവസരം പ്രയോജനപ്പെടുത്തണം.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷ്യൽ സമ്മറി റിവിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഇക്കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവയ്ക്കുന്നതിനുമാണ് യോഗം ചേർന്നത്. വോട്ടർപട്ടിക പുതുക്കൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി ഡിസംബർ മൂന്നിന് ബൂത്ത് ലെവൽ ഓഫിസർമാർ ബൂത്തുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകി.

തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ് , തഹസിൽദാർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp