spot_imgspot_imgspot_img

ബാബരിമസ്ജിദിന്റെ തകർച്ചക്ക് കൂട്ടുനിൽക്കുക വഴി കോൺഗ്രസ്‌ ഫാസിസത്തിന്റെ വളർച്ചക്ക് വഴിയൊരുക്കി; ഡോ. നീലലോഹിത ദാസ് നാടാർ

Date:

തിരുവനന്തപുരം: ബാബരിമസ്ജിദ് തകർക്കാൻ സംഘപരിവാർ ശക്തികളെ സഹായിക്കുക വഴി കോൺഗ്രസ്‌ രാജ്യത്ത് ഫാസിസത്തിന്റെ വളർച്ചക്ക് വഴിയൊരുക്കിയെന്നും മതേതര കക്ഷികൾ ഒറ്റക്കെട്ടായി ഫാസിസ്റ്റ് മുന്നേറ്റത്തെ ചെറുക്കാത്തത് ദൗർഭാഗ്യകരമാണെന്നും ജനതാദൾ ദേശീയ നേതാവും മുൻ മന്ത്രിയുമായ ഡോ. നീലലോഹിദദാസ് നാടാർ അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ‘ബാബരി മറതിക്ക് വിട്ടുകൊടുക്കരുത് ‘മതേതര ക്യാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ സൺ റഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം,സലീം നെടുമങ്ങാട്,സഫറുള്ളഖാൻ, ബീമാപ്പള്ളി യുസഫ്, റാഫി പൊങ്ങുംമൂട്, വിഴിഞ്ഞം സുധീർ,ഹിദായത്ത് ബീമാപ്പള്ളി, ജോസ് കുരിശിങ്കൾ, പേട്ട കബീർ,ബുഹാരി മന്നാനി, നാസർ കൂരാറ പള്ളിക്കൽ നിസാർ, നജുമുന്നിസ, സനൽകുമാർ കാട്ടായിക്കോണം, കാച്ചാണി അജിത്, തുടങ്ങിയവർ പ്രസംഗിച്ചു.

മുഹമ്മദ്‌ സജിൽ സൈക്കോ അഷ്‌റഫ്‌,ഷിംല സുമ,ഷാഹുൽ ഹമീദ്,ഷാജി ചാല, മാണിക്യംവിളാകം കബീർ, ,ഹക്കിം വിഴിഞ്ഞം,അബ്ദുറഹ്മാൻ ബീമാപ്പള്ളി, കോവളം ഷംനാദ്, അർഷദ്, സജീദ് പാലത്തിങ്കര, അബൂബക്കർ, ഷംനഷാ, ടാക്സൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp