spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റായി മഹിൻ. എം. കുമാർ ചുമതല ഏറ്റെടുത്തു

Date:

തിരുവനന്തപുരം: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ആയി സംഘടനാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട മഹിൻ. എം. കുമാർ ചുമതല ഏറ്റെടുത്തു. പ്രസിഡന്റിന് പുറമെ സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റു നിയോജക മണ്ഡലം ഭാരവാഹികളും ചുമതല ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എസ് ശബരീനാഥ്‌ എക്സ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.

മുൻ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്‌.എസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ നേമം ഷജീർ ചുമതല ഔദ്യോഗികമായി കൈമാറി സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുബിജ, സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം,ജില്ലാ കോൺഗ്രസ്‌ കമിറ്റി സെക്രട്ടറിമാരായ എം. ജെ ആനന്ദ്, കെ. എസ് അജിത്കുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമിറ്റി പ്രസിഡന്റുമാരായ എം. എസ് നൗഷാദ്,കെ. ആർ അഭയൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ റിങ്കു പടിപ്പുരയിൽ,ജില്ലാ സെക്രട്ടറി ബാഹുൽ കൃഷ്ണ, ഷമീർ കിഴുവിലം, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp