spot_imgspot_imgspot_img

ഐ എഫ് എഫ് കെ: ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റുകൾ പൂർണ തൃപ്തിയോടെ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നേറ്റത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

ചലച്ചിത്ര മേളയെ ഏറ്റവും മികച്ചതാക്കാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്. യുദ്ധത്തിനെതിരായ കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാവും ഇത്തവണത്തെ ചലച്ചിത്ര മേളയെന്നും ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം വിൻസി അലോഷ്യസിന് സംവിധായകൻ ശ്യാമ പ്രസാദ് ആദ്യ പാസ്സ് നൽകി.

അടുത്തൊരു പുരസ്‌കാരം ലഭിക്കുന്ന അനുഭവമാണ് ആദ്യ ഡെലിഗേറ്റ് പാസ്സ് കിട്ടിയപ്പോൾ ഉണ്ടായതെന്ന് ചലച്ചിത്ര നടി വിൻസി അലോഷ്യസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ക്യുറേറ്റർ ഗോൾഡ സെല്ലാം തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp