spot_imgspot_imgspot_img

ഐഎഫ്എഫ്കെ: അതുല്യ പ്രതിഭകൾക്ക് ആദരമൊരുക്കാൻ മൂന്ന് എക്സിബിഷനുകൾ

Date:

തിരുവനന്തപുരം: അതുല്യ ചലച്ചിത്രപ്രതിഭകളായ മൃണാൾ സെൻ, എം ടി വാസുദേവൻ നായർ, നടൻ മധു എന്നിവർക്ക് ആദരവായി രാജ്യാന്തര മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകൾ സംഘടിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മേളയുടെ മുഖ്യവേദിയായ ടാഗോറിലാണ് വെള്ളിയാഴ്ച മുതൽ മൂന്ന് എക്സിബിഷനുകൾ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കുയർത്തിയ ബംഗാളി നവതരംഗ സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ , സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂർവ്വ നിമിഷങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും .

സിനിമാ സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവൻ നായർ, നടൻ മധു എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp