spot_imgspot_imgspot_img

കടുത്ത നടപടികളിലേയ്ക്ക് നീങ്ങി ഗവര്‍ണര്‍; 9 സർവകലാശലാകൾക്ക് കത്തു നൽകും

Date:

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ കടുത്ത നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥിരം വിസിമാരില്ലാത്ത സര്‍വകലാശാലകളിലെ വിസി നിയമന നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗവർണർ.

വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക.

നിലവിൽ കേരളത്തിൽ 9 സർവ്വകലാശാലകളിൽ താൽക്കാലിക വിസിമാരാണുള്ളത്. ഈ സർവ്വകലാശാലകൾക്കാണ് കത്ത് നൽകുക. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp