spot_imgspot_imgspot_img

ദുബൈയിൽ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ഉത്തരവ്

Date:

ദുബൈ : ദുബൈയിൽ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ഉത്തരവിട്ട് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതി. ഒക്ടോബർ അവസാനം ദുബൈയിൽ പിടിച്ചുവെച്ച വിമാനമാണ് വിട്ടുനൽകാൻ ഉത്തരവിട്ടത്.

ഡിസംബർ ഏഴിന് ദുബൈ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ കോടതിയിൽ നടന്ന ഹിയറിങ്ങിൽ സ്പൈസ്ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായെന്ന് സ്പൈസ്ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. സ്പൈസ്ജെറ്റിന് ഉണ്ടായ നഷ്ടം അന്വേഷിക്കാനും ജഡ്ജി നിർദ്ദേശം നൽകി. സ്പൈസ്ജെറ്റിൻ്റെ നിയമപരമായ ചെലവുകൾ നൽകാനും കോടതി ഉത്തരവിട്ടതായി എയർലൈൻ അറിയിച്ചു.

ഇന്ത്യൻ രജിസ്ട്രേഷനുള്ള വിമാനത്തിൽ സ്ഥാപിച്ച എഞ്ചിനുകളുമായി ബന്ധപ്പെട്ട് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായാണ് വിമാനം ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചുവെച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...
Telegram
WhatsApp