spot_imgspot_imgspot_img

സിനിമ രാഷ്ട്രീയപ്രതികരണത്തിനുള്ള വേദിയെന്ന് പ്രസന്ന വിതാന​ഗെ

Date:

തിരുവനന്തപുരം: ഇരുപത്തിമൂന്ന് ശതമാനത്തിലേറെ ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള നാട്ടിൽ നിന്ന് വരുന്ന തനിക്ക് സിനിമ രാഷ്ട്രീയപ്രതികരണത്തിനുള്ള ഉപാധിയായെന്നു പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാന​ഗെ. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം കണ്ടാണ് താൻ വളർന്നത് .

അതിനാൽ പ്രതികരണം പ്രകടിപ്പിക്കാനുള്ള മാധ്യമമായാണ് ചലച്ചിത്രനിർമ്മാണത്തെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാ​ഗമായി നടന്ന മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷൻമാരെക്കാൾ വികാരങ്ങൾ പ്രകടിപ്പിച്ച് അഭിനയിക്കുന്നതിൽ സ്ത്രീകളാണ് മുന്നിൽ. പുരുഷൻമാർ ‘മാച്ചോ’ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാലതാരങ്ങളെ അഭിനേതാക്കളായി പരി​ഗണിച്ച് കൃത്യമായ മാർ​ഗനിർദേശമാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp